Asianet News MalayalamAsianet News Malayalam

ഗൂഗ്ള്‍ ജീവനക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് 50 യുവതികളെ ലൈംഗികമായി ചൂഷണം ചെയ്തു; യുവാവ് പിടിയില്‍

മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് ഇയാള്‍ സ്ത്രീകളെ വശത്താക്കിയത്. ഇയാളില്‍നിന്ന് 30 സിം കാര്‍ഡുകള്‍, നാല് മൊബൈല്‍ ഫോണുകള്‍, നാല് വ്യാജ ഐഡി കാര്‍ഡ് എന്നിവ പൊലീസ് കണ്ടെടുത്തു.
 

Man posing as Google employee cheats, sexually exploits over 50 women
Author
Ahmedabad, First Published Jan 19, 2021, 5:49 PM IST

അഹമ്മദാബാദ്: ഗൂഗ്ള്‍ ജീവനക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്പതോളം യുവതികളെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. അഹമ്മദാബാദിലാണ് സംഭവം. സന്ദീപ് ശര്‍മ എന്നറിയപ്പെടുന്ന വിഹാന്‍ ശര്‍മയാണ് യുവതികളെ ലൈംഗികമായി പീഡീപ്പിച്ചതെന്ന് അഹമ്മദാബാദ് സൈബര്‍ സെല്‍ പറഞ്ഞു. ഐഐഎം ഹൈദരാബാദില്‍ നിന്ന് ബിരുദമെടുത്ത് ഗൂഗ്‌ളില്‍ എച്ച് ആര്‍ മാനേജരാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് ഇയാള്‍ സ്ത്രീകളെ വശത്താക്കിയത്. ഇയാളില്‍നിന്ന് 30 സിം കാര്‍ഡുകള്‍, നാല് മൊബൈല്‍ ഫോണുകള്‍, നാല് വ്യാജ ഐഡി കാര്‍ഡ് എന്നിവ പൊലീസ് കണ്ടെടുത്തു. വിഹാന്‍ ശര്‍മ, പ്രതീക് ശര്‍മ ആകാശ് ശര്‍മ തുടങ്ങിയ വിവിധ പേരുകളിലായിരുന്നു ഇയാള്‍ മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. 40 ലക്ഷം രൂപ വാര്‍ഷിക ശമ്പളം വാങ്ങുന്നുണ്ടെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്.

സ്ത്രീകളുമായി സൗഹൃദത്തിലായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട് പണവും ആഭരണങ്ങളുമായി മുങ്ങും. ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോ ചിത്രീകരിച്ച് യുവതികളെ ഭീഷണിപ്പെടുത്തുകയും ചെയ്യും. ഐഐഎം ഹൈദരാബാദിലെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.
 

Follow Us:
Download App:
  • android
  • ios