ദില്ലി: നടുറോഡില്‍ തടസ്സം സൃഷ്ടിച്ചയാളോട് വഴിമാറാന്‍ ആവശ്യപ്പെട്ടതിന് യുവതിക്ക് നേരെ ആക്രമണം. ഞായറാഴ്ച  വൈകീട്ട് നടുറോഡില്‍ തടസ്സം സൃഷ്ടിച്ച അജ്ഞാതനയാ വ്യക്തിയോട് തടസ്സം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതോടെ ഇയാള്‍ യുവതിയെ മര്‍ദ്ദിക്കുകയായിരുന്നു. 

കാറില്‍ നിന്ന് കൈപ്പുറത്തിട്ട് ഇയാള്‍ യുവതിയുടെ മുഖത്ത് ഇടിച്ചു. അവരെ അസഭ്യം പറയുകയും ചെയ്തു. സ്ത്രീ സഹായത്തിനായി അപേക്ഷിച്ചെങ്കിലും ആരും എത്തിയില്ല. എമര്‍ജന്‍സി നമ്പറുകളായ 100 ലും 112 ലും വിളിച്ചെങ്കിലും അതു പ്രവര്‍ത്തനക്ഷമമായിരുന്നില്ല. 

ഉടന്‍ തന്നെ കാറെടുത്ത് പോയ യുവതി സമീപത്തുകണ്ട സുരക്ഷാ ഉദ്യോഗസ്ഥനോട് വിവരം പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥന്‍  എത്തിയപ്പോഴേക്കും അയാള്‍ കാറുമെടുത്ത് സ്ഥലം വിട്ടിരുന്നു. തന്‍റെ കാറില്‍ ഓഫീസില്‍ നിന്ന് വൈകീട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.