രാജസ്ഥാൻ: പതിനാല് വയസ്സുകാരിയായ പെൺകുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സം​ഗത്തിനിരയാക്കി. രാജസ്ഥാനിലെ ബുന്ദി ജില്ലയിലെ ഹിന്ദോളിയിലാണ് സംഭവം എന്ന് പൊലീസ് പറയുന്നു. അശോക് കുമാവത്ത് എന്ന വ്യക്തിയാണ് തന്റെ മകളെ പീഡനത്തിനിരയാക്കിയെതന്ന് പെൺകുട്ടിയുടെ കുടുംബം വെളിപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ ഇളയ സഹോദരനെ കൊന്നുകളയുമെന്ന് പെൺകുട്ടിയെ പ്രതി  ഭീഷണിപ്പെടുത്തിയിരുന്നതായും അന്വേഷണ ഉദ്യോ​ഗസ്ഥനായ ബ്രജ്മോഹൻ മീന പറഞ്ഞു.

പൊതുജന മധ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം ...

പലതവണ പെൺകുട്ടിയെ ഇയാള്‌‍ പീഡനത്തിന് ഇരയാക്കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെൺകുട്ടി സംഭവത്തെക്കുറിച്ച് വീട്ടുകാരെ അറിയിച്ചത്,” മീന പറഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകി. പീഡനത്തിനിരയായ പെൺകുട്ടി എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പോക്സോ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും പ്രതിക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. 

ബാഹുബലിയായി വാളെടുത്ത് വീശി ട്രംപ്; 'ഇന്ത്യന്‍ സുഹൃത്തുക്കളുടെ' വീഡിയോ ട്വീറ്റ് ചെയ്ത് അമേരിക്കന്‍ പ്രസിഡന്‍റ്