ദില്ലി: ഭാര്യയുമായുള്ള  വാക്കുതര്‍ക്കത്തിനിടെ ഓടിക്കൊണ്ടിരിക്കുന്ന കാറിനുള്ളില്‍ നിന്നും യുവാവ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഭര്‍ത്താവിന്‍റെ തല തുളച്ച് കയറിയ വെടിയുണ്ട ഭാര്യയുടെ കഴുത്തില്‍ തറച്ചു.

ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യയെ ചെക്കപ്പിനായി ആശുപത്രിയിലേക്ക് കൊണ്ടുപോവകെയാണ് സംഭവം നടന്നത്. ഗുരുതര പരിക്കേറ്റ 34 കാരനായ യുവാവിനെയും ഭാര്യയെയും ദില്ലിയിലെ സഫ്ദാര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യുവാവ് അത്യാസന്ന നിലയിലാണ്. ഭാര്യ അപകടാവസ്ഥ തരണം ചെയ്തു. ഭര്‍ത്താവിന് ജോലിയുണ്ടായിരുന്നില്ല. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വെടിയുതിര്‍ക്കുന്നതിലേക്ക് എത്തിയത്. ഇക്കാര്യം ഭാര്യ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.  വെടിയേറ്റ് ബുള്ളറ്റ് യുവാവിന്‍റെ ചെവിയിലൂടെ തുളച്ചുകയറി മറുവശത്തുകൂടി പുറത്തിറങ്ങി ഭാര്യയുടെ കഴുത്തില്‍ തറയ്ക്കുകയായിരുന്നു.