പ്രതി രാജീവിന്‍റെ തല ചുറ്റികകൊണ്ടടിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത്. കൊലപാതകത്തിന്‍റെ വീഡിയോയും ഇയാള്‍ ചിത്രീകരിച്ചിരുന്നു. 

ലക്നൗ: മൂന്ന് ദിവസമായി കാണാതായ 25 കാരനെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ നിന്നാണ് യുവാവിനെ മൂന്ന് ദിവസം മുമ്പ് കാണാതായത്. പ്രതി ഇയാളുടെ തല ചുറ്റിക ഉപയോഗിച്ച് അടിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത്. കൊലപാതകത്തിന്‍റെ വീഡിയോയും ഇയാള്‍ ചിത്രീകരിച്ചിരുന്നു. 

മുസഫര്‍നഗറിലെ ചപ്പര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട രാജീവ്. ഒക്ടോബര്‍ 29 മുതലാണ് ഇയാളെ കാണാതാകുന്നത്. വ്യാഴാഴ്ച വൈകീട്ട് ഗുരുതരമുറിവുകളോടെ മൃതദേഹം വീടിന് സമീപത്ത പാടത്തുനിന്ന് കണ്ടെത്തി. 

ആര്യാകാന്ത് എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്നും ഇയാള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ പകര്‍ത്തിയ രാജീവിനെ കൊല്ലുന്നതിന്‍റെ ദൃശ്യങ്ങളും മറ്റ് നാല് വീഡിയോകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണം അന്വേഷിക്കുകയാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.