Asianet News MalayalamAsianet News Malayalam

അമ്മയെ കുത്തിക്കൊന്ന പിതാവിനെ പൂട്ടിയിടാൻ ശ്രമിച്ച് മക്കൾ, 3ാം നിലയിൽ നിന്ന് താഴേക്ക് ചാടി യുവാവ്

ജോലി കഴിഞ്ഞ് ഏറെ വൈകി വീട്ടിലെത്തിയ യുവാവ് ഭാര്യയുമായി കലഹിക്കുകയും വാക്കേറ്റത്തിനൊടുവില്‍ മക്കളുടെ മുന്നിലിട്ട് യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു

man stabbed his wife to death with a knife in front of his children jumps off 3rd floor after kids try to lock him in room etj
Author
First Published Nov 7, 2023, 11:11 AM IST

ലക്നൌ: അമ്മയെ കൊലപ്പെടുത്തിയ പിതാവിനെ പൂട്ടിയിടാന്‍ മക്കള്‍ ശ്രമിച്ചതോടെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി യുവാവ്. ഉത്തര്‍ പ്രദേശിലെ ലക്നൌവ്വിലാണ് സംഭവം. ശനിയാഴ്ചയാണ് ഭര്‍ത്താവിന്റെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് ഏറെ വൈകി വീട്ടിലെത്തിയ യുവാവ് ഭാര്യയുമായി കലഹിക്കുകയും വാക്കേറ്റത്തിനൊടുവില്‍ മക്കളുടെ മുന്നിലിട്ട് യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു.

ടെക്സ്റ്റൈല്‍ സ്ഥാപനത്തിലെ ജീവനക്കാരനായ അദിത്യ കപൂര്‍ എന്ന യുവാവാണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കെട്ടിടത്തില്‍ നിന്ന് താഴേയ്ക്ക് ചാടിയത്. ദമ്പതികള്‍ക്ക് രണ്ട് മക്കളാണ് ഉള്ളത്. ഇവരുടെ മുന്നില്‍ വച്ചായിരുന്നു വാക്കേറ്റവും ക്രൂരമായ കൊലപാതകവും നടന്നത്. അമ്മയെ പിതാവ് കുത്തിയത് കുട്ടികള്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതിനിടെ മുറിയില്‍ കയറിയ പിതാവിനെ കുട്ടികള്‍ പൂട്ടിയിടുകയായിരുന്നു. പൊലീസ് എത്തി പിടി വീഴുമെന്ന് തോന്നിയതോടെ ആദിത്യ കപൂര്‍ മൂന്നാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടുകയായിരുന്നു.

പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിന് മുന്‍പ് നിരവധി തവണ ആത്മഹത്യാ ശ്രമം നടത്തിയിട്ടുള്ള ആദിത്യ ഭാര്യയുമായി കലഹിക്കുന്നത് പതിവായിരുന്നു. സമാനമായ മറ്റൊരു സംഭവത്തില്‍ ഏറെക്കാലമായി പിണങ്ങി താമസിച്ചിരുന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പാലക്കാട് നല്ലേപ്പിള്ളിയില്‍ ഇന്ന് രാവിലെയാണ് സംഭവം. 32 വയസുള്ള ഊര്‍മ്മിളയാണ് കൊല്ലപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

Follow Us:
Download App:
  • android
  • ios