Asianet News MalayalamAsianet News Malayalam

ഫോൺ മോഷണം ആരോപിച്ച് യുവാവിന് ക്രൂരമർദ്ദനം; സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റി

ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വീട്ടുകാർ സംഭവം അറിയുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

man thrashed brutalised on suspicion of stealing mobile phone
Author
Jaipur, First Published Feb 21, 2020, 7:07 PM IST

ജയ്പൂർ: മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഇരുപത്തിരണ്ടുകാരന് ക്രൂരമർദ്ദനം. രാജസ്ഥാനിലെ ബാർമിറിലാണ് സംഭവം. മൂന്നംഗ സംഘമാണ് ഉപദ്രവിച്ചതെന്ന് ചൂണ്ടിക്കാട്ടി യുവാവിന്റെ സഹോദരനാണ് പൊലീസിൽ പരാതി നൽകിയത്. യുവാവിന്റെ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റിയതായും പരാതിയിൽ പറയുന്നു.

യുവാവിനെ ആളെഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നതെന്ന് പൊലീസ് പറയുന്നു. സംഭവത്തെ തുടർന്ന് ഭയന്ന യുവാവ് വീട്ടിലാരോടും ഇതേപറ്റി പറഞ്ഞിരുന്നില്ല. ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വീട്ടുകാർ സംഭവം അറിയുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Read Also: മലമൂത്ര വിസര്‍ജനത്തിനിടെ തമിഴ്നാട്ടില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

എന്നാൽ, യുവാവിനെ തല്ലിച്ചതയ്ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളതെന്നും ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റുന്നതായി കണ്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. വീട്ടുകാർ പരാതി നൽകിയിട്ടും അക്രമത്തിനിരയായ യുവാവിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തയ്യാറായില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Read More: വെള്ളമെടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ദളിത് യുവാവിനെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ വെടിവച്ചു കൊന്നു
 

Follow Us:
Download App:
  • android
  • ios