Asianet News MalayalamAsianet News Malayalam

കിടപ്പുമുറിയില്‍ കമിതാക്കളെ ഒന്നിച്ച് കണ്ടു; യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

 കമിതാക്കളെ കിടപ്പുമുറിയില്‍  ഒന്നിച്ച് കണ്ടതിനെ തുടര്‍ന്ന് യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു.

man was beaten to death in Uttar Pradesh
Author
Lucknow, First Published Jun 3, 2019, 10:16 AM IST

ലഖ്നൗ: കമിതാക്കളെ കിടപ്പുമുറിയില്‍  ഒന്നിച്ച് കണ്ടതിനെ തുടര്‍ന്ന് യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഖൊരഖ്പൂരിലാണ് സംഭവം. ഷെര്‍പൂര്‍ സ്വദേശിയായ 24 കാരന്‍ സുരാജിനാണ് ആള്‍ക്കുട്ട ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. യുവതിയുടെ സഹോദരന്‍ ഗൗതമാണ് ഇരുവരെയും കിടപ്പുമുറിയില്‍ ഒന്നിച്ച് കണ്ടത്. 

പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടില്‍ തടിച്ചുകൂടി നാട്ടുകാര്‍ സുരാജിനെ ആക്രമിക്കുകയായിരുന്നു. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ കൊണ്ടും വടികൊണ്ടും സുരാജിനെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവും സഹോദരന്മാരും ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സുരാജിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.


 

Follow Us:
Download App:
  • android
  • ios