Asianet News MalayalamAsianet News Malayalam

മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; സഹോദരനും സുഹൃത്തിനുമെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്

52 കാരൻ അനീഷ് ദത്തനാണ് മരിച്ച കേസിലാണ് സഹോദരൻ മനോജ് ദത്തനെയും സുഹൃത്ത് ബിനുവിനെയും പൊലീസ് പ്രതിചേർത്തത്. പോസ്റ്റ്മോർട്ടത്തിൽ അനീഷിന്‍റെ തലയ്ക്ക് പിന്നിൽ ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നു.

man was found dead inside house police charged case against brother and friend nbu
Author
First Published Oct 24, 2023, 11:06 PM IST

പത്തനംതിട്ട: പത്തനംതിട്ട നെടുമണ്ണിൽ മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. 52 കാരൻ അനീഷ് ദത്തനാണ് മരിച്ച കേസിലാണ് സഹോദരൻ മനോജ് ദത്തനെയും സുഹൃത്ത് ബിനുവിനെയും പൊലീസ് പ്രതിചേർത്തത്. പോസ്റ്റ്മോർട്ടത്തിൽ അനീഷിന്‍റെ തലയ്ക്ക് പിന്നിൽ ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നു. മദ്യലഹരിയിൽ അനീഷും സഹോദരനും സുഹൃത്തും തമ്മിൽ വീട്ടിൽ അടിപിടിയുണ്ടായെന്ന് അനീഷിന്റെ അമ്മ നേരത്തെ പറഞ്ഞിരുന്നു.

ഇന്ന് രാവിലെയാമ് അനീഷ് ദത്തനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രിയിൽ ഇളയ സഹോദരൻ മനോജ് ദത്തനും സുഹൃത്ത് ബിനുവും ഒരുമിച്ചിരുന്ന് മദ്യപിച്ചു. പിന്നീട് വഴക്കും അടിപടിയുമുണ്ടായെന്ന് അമ്മ പറയുന്നു. ഹൃദ്രോഗിയാണ് മരിച്ച അനീഷ് ദത്തൻ. സഹോദരൻ മനോജ് ദത്തന്‍റെയും സുഹൃത്ത് ബിനുവിന്‍റെയും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. മദ്യപിച്ച് വഴക്കുണ്ടായെന്ന് ഇരുവരും സമ്മതിക്കുന്നുണ്ട്. പ്രാഥമിക പരിശോധനയിൽ മൃതദേഹത്തിൽ മുറിവുകളൊന്നുമില്ലായിരുന്നു. എന്നാല്‍, പോസ്റ്റ്മോർട്ടത്തിൽ അനീഷിന്‍റെ തലയ്ക്ക് പിന്നിൽ ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നുവെന്ന് അടൂർ പൊലീസ് അറിയിച്ചു.  

Follow Us:
Download App:
  • android
  • ios