കാസർകോട്: വിദ്യാനഗറിലെ ക്വാർട്ടേഴ്സിൽ മധ്യവയസ്കൻ തലക്കടിയേറ്റ് മരിച്ച നിലയിൽ. തിരുവനന്തപുരം സ്വദേശി വിജയൻ മേസ്ത്രി ( 55) ആണ് മരിച്ചത്. മദ്യലഹരിയിൽ തമിഴ്നാട് സ്വദേശിയായ സുഹൃത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക  നിഗമനം. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. വിജയൻ മേസ്ത്രിയുടെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.