പാലക്കാട്: വാളയാറിൽ എട്ട് വയസ്സുകാരിയെ പീഡിനത്തിനിരയാക്കിയ അയൽവാസിയെ പൊലീസ് പിടികൂടി. ഈ മാസം ഏഴാം തീയതിയാണ് കുട്ടി പീഡനത്തിനിരയായത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇയാൾക്കെതിരെ പോക്സോ ചുമത്തിയിട്ടുണ്ട്. പോലീസ് പിടിയിലാകുമെന്ന് കണ്ടതോടെ  55 വയസ്സുകാരനായ പ്രതി ആത്മഹത്യകുറിപ്പെഴുതിവെച്ച് ഒളിവിൽപോവുകായായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.