അഹമ്മദാബാദിലെ നരോദയില്‍ നിന്നുള്ള മഹേഷ് കുമാറാണ് പിഴ ഒടുക്കേണ്ടത്. 100 രൂപയാണ് പിഴ.
അഹമ്മദാബാദ്: പൊതുസ്ഥലത്ത് പാന്‍മസാല തുപ്പിയതിന് യുവാവിന് പിഴ. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് പിഴ വിധിച്ചത്. അഹമ്മദാബാദിലെ നരോദയില്‍ നിന്നുള്ള മഹേഷ് കുമാറാണ് പിഴ ഒടുക്കേണ്ടത്. 100 രൂപയാണ് പിഴ.
സര്‍ദാര്‍ പട്ടേല്‍ സ്റ്റാച്യു റോഡില്‍ പാന്‍മസാല ചവച്ച് തുപ്പുകയായിരുന്നു ഇയാള്‍. സിസിടിവി ദൃശ്യങ്ങളാണ് ഇയാള്‍ക്ക് വിനയായത്. ദേശീയ ശുചിത്വ സര്‍വ്വേയില്‍ രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളില്‍ അഹമ്മദാബാദ് ആദ്യ ഇടങ്ങളിലാണുള്ളത്. ആദ്യമായാണ് രാജ്യത്ത് പൊതുസ്ഥലത്ത് തുപ്പിയതിന് പിഴ ഈടാക്കുന്നതെന്ന് കോര്‍പ്പറേഷന്‍ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു.
