ദില്ലി: ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനായി കാത്തിരുന്ന യുവാവിനെ തേടിയെത്തിയത് കൊലപാതകികള്‍.  ദില്ലിയിലെ വികാസ്പൂരില്‍ വ്യാഴാഴ്ചയാണ് സംഭവം. 35 കാരനായ അമിത് കൊച്ചാര്‍ ആണ് കൊല്ലപ്പെട്ടത്. അമിതും രണ്ട് സുഹൃത്തുക്കളും ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനായുള്ള കാത്തിരിപ്പിലായിരുന്നു.  കോളിംഗ് ബെല്ല് കേട്ട് ഡെലിവറി ബോയിയെ പ്രതീക്ഷിച്ച് വാതില്‍ തുറന്നെങ്കിലും അമിതിനെ കാത്തിരുന്നത് മറ്റ് രണ്ടുപേരായിരുന്നു. 

അമിതിനോട് സംസാരിച്ചാല്‍ മതിയെന്ന് പറഞ്ഞ രണ്ടംഗ സംഘം അമിതിനെ കാറില്‍ കയറ്റി. തുടര്‍ന്ന് അമിതിന് നേരെ നിരവധി തവണ വെടിയുതിര്‍ത്ത് കൊലപ്പെടുത്തുകയായിരുന്നു. വെടിപൊട്ടുന്ന ശബ്ദം കേട്ട് സുഹൃത്തുക്കള്‍ ഓടിയെത്തിയെങ്കിലും അക്രമികള്‍ തോക്ക് ചൂണ്ടി ഇവരെ ഭീഷണിപ്പെടുത്തി. കോള്‍ സെന്‍ററില്‍ ജോലി ചെയ്യുന്ന അമിതിന്‍റെ ഭാര്യ സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല.  അമിതും കോള്‍ സെന്‍റ് ജീവനക്കാരനായിരുന്നു.