Asianet News MalayalamAsianet News Malayalam

ഇരട്ടക്കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് പരോളില്‍ ഇറങ്ങി മുങ്ങിയ പ്രതി 25 വര്‍ഷം കഴിഞ്ഞ് പിടിയില്‍

1984 ലാണ് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ബന്ധുക്കളായ രണ്ട് യുവാക്കളെ ഇയാള്‍ ക്രൂരമായി കൊലപ്പെടുത്തിയത് 

man who went absconding for 25 years in double murder case held in Idukki
Author
First Published Oct 2, 2022, 1:51 AM IST

തമിഴ്നാട്ടിലെ മധുര സെൻട്രൽ ജയിലിൽ നിന്നും 25 വർഷം മുമ്പ് പരോളിലിറങ്ങി മുങ്ങിയ പ്രതിയെ ഇടുക്കിയിൽ നിന്നും പിടികൂടി. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തമിഴ്നാട് ഉസിലെപെട്ടി സ്വദേശി  വെള്ളച്ചാമിയാണ് പിടിയിലായത്. ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഇയാൾ.  

20 വര്‍ഷത്തെ ഒളിവ് ജീവിതം; ഒടുവില്‍ ആറ്റിങ്ങല്‍ അയ്യപ്പന്‍ പൊലീസ് വലയില്‍

ഇടുക്കി വണ്ടൻമേട് മാലിയിൽ നിന്നുമാണ് വെള്ളച്ചാമിയെ പിടികൂടിയത്. 1984 ൽ സ്വത്തു തർക്കത്തെ തുടർന്ന് ബന്ധുക്കളായ രണ്ട് യുവാക്കളെ തമിഴ്നാട്ടിലുള്ള വരശനാട് കടമലക്കുണ്ടില്‍ വച്ച് ക്രൂരമായി കുത്തിയും വെട്ടിയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വെള്ളച്ചാമി. 1992 ൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട്  ഇയാള്‍ ജയിലിൽ ആയി. 1997 ൽ പരോളിലിറങ്ങിയ വെള്ളച്ചാമി മുങ്ങി ഒളിവില്‍ പോവുകയായിരുന്നു. തമിഴ്നാട്ടിൽ പല സ്ഥലത്തായി താമസിച്ച ഇയാൾ ഒന്നര വർഷം മുമ്പാണ് വണ്ടൻമേട് മാലിയിലെത്തിയത്.

പരോളിലിറങ്ങി മുങ്ങിയത് 20 കൊല്ലം; പിടിയിലായി പരോളില്ലാതെ ജയില്‍ വാസം, ഒടുവില്‍ മോചനം

നേരത്തെ പുല്‍പ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണ കേസില്‍ വിചാരണയ്ക്ക് വിധേയനാവാതെ മുങ്ങിയ അള്ളുങ്കല്‍ ശ്രീധരനും ഒളിവില്‍ കഴിഞ്ഞത് ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തിനടുത്ത് മാവടിയിലായിരുന്നു 

Follow Us:
Download App:
  • android
  • ios