എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് ബിടെക് വിദ്യാര്‍ത്ഥിനിയായ രമ്യയെ ഗുണ്ടൂരില്‍ നടുറോഡില്‍ വച്ച് ശശികൃഷ്ണ കുത്തിക്കൊലപ്പെടുത്തിയത്.
അമരാവതി: ആന്ധ്രയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് ഇരുപത്തിരണ്ടുകാരിയെ കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ (Death Sentence) വിധിച്ച് ഗുണ്ടൂരിലെ ഫാസ്റ്റ് ട്രാക്ക് കോടതി. ഗുണ്ടൂരിലെ മോട്ടോര്‍ മെക്കാനിക്കായ ശശികൃഷ്ണയ്ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് ബിടെക് വിദ്യാര്‍ത്ഥിനിയായ രമ്യയെ ഗുണ്ടൂരില്‍ നടുറോഡില്‍ വച്ച് ശശികൃഷ്ണ കുത്തിക്കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 36 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. ഒരാഴ്ചയ്ക്കകം കേസില്‍ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തിരുന്നു. ഡിഎസ്പി രവികുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.
ഇഫ്താറിന് ഭക്ഷണം തയ്യാറാക്കുന്നതിനിടെ യുവാവ് സഹോദരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
കെയ്‌റോ: ഇഫ്താറിന് ഭക്ഷണം തയ്യാറാക്കി കൊണ്ടിരുന്ന സഹോദരിയെ യുവാവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ഈജിപ്തിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ഈജിപ്ത് സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. യുവാവിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും 27കാരിയായ സഹോദരിയെ കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊതുസ്ഥലത്ത് അധിക്ഷേപിച്ച മാനേജരുടെ വിരല്‍ റെസ്റ്റോറന്റ് ജീവനക്കാരന്‍ കടിച്ചുമുറിച്ചു
കെയ്‌റോ: പൊതുസ്ഥലത്ത് വെച്ച് അധിക്ഷേപിച്ചതിന് മാനേജരുടെ വിരല്‍ കടിച്ചുമുറിച്ച് റെസ്റ്റോറന്റ് ജീവനക്കാരന്‍. ഈജിപ്തിലാണ് സംഭവം ഉണ്ടായത്.
സംഭവത്തിലുള്‍പ്പെട്ട ജീവനക്കാരന്റെ പ്രായം വെളിപ്പെടുത്തിയിട്ടില്ല. സഹപ്രവര്‍ത്തകരുടെ മുമ്പില്‍ വെച്ച് ശകാരിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാരന്‍ മാനേജരെ ആക്രമിച്ചത്. ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ മാനേജരുടെ വിരല്‍ അറ്റുപോയി. മാനേജരും ജീവനക്കാരനും തമ്മിലുണ്ടായ തര്‍ക്കമാണ് ഇതിലേക്ക് നയിച്ചത്. ഡ്യൂട്ടി സമയത്ത് അലസമായിരുന്നതിന് മാനേജര്‍ ജീവനക്കാരനെ ശകാരിച്ചിരുന്നു. ഇതില്‍ ക്ഷുഭിതനായാണ് ജീവനക്കാരന്‍ മാനേജരുടെ വിരല്‍ കടിച്ചുമുറിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
