തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊലയ്ക്ക് ശ്രമം. സമ്മതമില്ലാതെ വിവാഹിതയായ മകളെ കഴുത്തറുത്തു കൊല്ലാൻ ശ്രമിച്ച അച്ഛൻ അറസ്റ്റിലായി.
ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊലയ്ക്ക് ശ്രമം. സമ്മതമില്ലാതെ വിവാഹിതയായ മകളെ കഴുത്തറുത്തു കൊല്ലാൻ ശ്രമിച്ച അച്ഛൻ അറസ്റ്റിലായി. അവിനാശിയിലാണ് സംഭവം. പ്രണയ വിവാഹം ചെയ്ത 19-കാരിയെ അച്ഛനായ പൂരാജയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. മദ്യപിച്ചെത്തിയ ശേഷം തന്നെ അനുസരിച്ചില്ലെന്ന് പറഞ്ഞായിരുന്നു കൊലപാതകത്തിന് ശ്രമിച്ചതെന്ന് അവിനാശി എസ്ഐ കാർത്തിക് തങ്കം അറിയിച്ചു.
തൂത്തുക്കുടിയിൽ നിന്ന് 15 വർഷം മുമ്പ് അവിനാശിയിലേക്ക് കുടിയേറിയതാണ് പൂരാജയും കുടുംബവും. പെയിന്റിങ് തൊഴിലാളിയായിരുന്നു ഇയാൾ. മകൾ 25-കാരനായ മുഹമ്മദ് യാസിനുമായി നാല് വർഷത്തോളം പ്രണയത്തിലായിരുന്നു. ഇത് വീട്ടിലറിഞ്ഞപ്പോൾ, വിസമ്മതം അറിയിക്കുകയും മകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
പെൺകുട്ടിയെ മറ്റൊരു മകളുടെ വീട്ടിൽ മാറ്റി താമസിപ്പിച്ചെങ്കിലും, അച്ഛനറിയാതെ പെൺകുട്ടി യാസിനൊപ്പം പോയി. പിന്നാലെ വിവാഹിതരായ ഇരുവരും യാസിന്റെ കുടുംബത്തോടൊപ്പം താമസിച്ച് വരികയായിരുന്നു. എന്നാൽ തന്റെ സമ്മതമില്ലാതെ വിവാഹതിയായെന്ന് പറഞ്ഞ് പെൺകുട്ടിയെ ആക്രമിക്കാൻ ഇയാൾ ശ്രമിക്കുകയായിരുന്നു
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
