Asianet News MalayalamAsianet News Malayalam

ടെറസ് വഴി അകത്ത് കടക്കും മുമ്പ് വൈദ്യുതി കട്ടാക്കി, കാമറ ഓഫായി, സിനിമാ സ്റ്റൈലിൽ 20 കോടിയുടെ സ്വർണക്കവർച്ച

ടെറസിലൂടെ അകത്ത് കടക്കും മുമ്പ് വൈദ്യുതി കട്ടാക്കി, കാമറ ഓഫായി, പിന്നെ സിനിമാ സ്റ്റൈൽ കവർച്ച, നഷ്ടം 20 കോടിയുടെ സ്വർണം

massive robbery shocked Delhi  20 crores worth of gold was stolen from a jewelery story ppp
Author
First Published Sep 27, 2023, 1:31 AM IST | Last Updated Sep 27, 2023, 1:31 AM IST

ദില്ലി: ദില്ലിയെ ഞെട്ടിച്ച് വൻ കവർച്ച. ജംങ്പുരയിലെ ജൂവലറിയിൽ നിന്ന് 20 കോടിയുടെ സ്വർണം കവർന്നു. പ്രതികൾ എന്ന് സംശയിക്കുന്ന രണ്ട് പേരുടെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ദില്ലിയിലെ ജംഗ്‌പുരയിലുള്ള ഉംറാവോ സിംഗ് ജൂവലറിയിലാണ് സിനിമ സ്റ്റൈൽ കവർച്ച നടന്നത്. 

സ്ട്രോങ്ങ് റൂമിന്റെ ഭിത്തിയിൽ ദ്വാരമുണ്ടാക്കിയാണ് മോഷ്ടാക്കൾ 20 കോടിയുടെ സ്വർണം കവർന്നത്. തിങ്കളാഴ്ച കട അവധിയായതിനാൽ ഞായറാഴ്ച വൈകുന്നേരം ആഭരണങ്ങളും പണവും സ്ട്രോങ്ങ് റൂമിൽ വച്ച് പൂട്ടിയിരുന്നു. ഇന്ന് രാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് മോഷണ വിവരം പുറത്തു അറിയുന്നത്. തുടർന്ന് പോലീസിനെ അറിയിച്ചു.

ടെറസിലൂടെ അകത്തു പ്രവേശിക്കുന്നതിന് മുൻപായി മോഷ്ടാക്കൾ കെട്ടിടത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. അതിനാൽ കടയിലെ സിസിടിവി പ്രവർത്തനരഹിതമായി. തുടർന്നു ഗ്യാസ് കട്ടർ ഉപയോഗിച്ചു സ്ട്രോങ് റൂമിന്റെ ഭിത്തിയിൽ ദ്വാരം ഉണ്ടാക്കിയാണ് കവർച്ച നടത്തിയത്. സമീപത്തെ കടകളിൽ നിന്നുള്ള സിസി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Read more:  കോഴിക്കോട് വിവാഹത്തിൽ നിന്ന് 17 കാരിയും കുടുംബവും പിന്മാറി; യുവാവ് പെൺകുട്ടിയെ കുത്തി

മാന്നാർ കുട്ടമ്പേരൂർ ഊട്ടുപറമ്പ് ജങ്ഷനു സമീപം അടച്ചിട്ടിരുന്ന വീടുകൾ കുത്തി തുറന്ന് കവർച്ച. മാന്നാർ കുട്ടൻപേരൂർ ദീപ്തിയിൽ ഡോക്ടർ ദിലീപ് കുമാറിന്റെ വീട്ടിലും,  കുട്ടൻപേരൂർ രാജശ്രീയിൽ പ്രവാസി വ്യവസായി രാജശേഖരൻ നായരുടെ വീട്ടിലുമാണ് ശനിയാഴ്ച രാത്രികവർച്ച നടന്നത്. ഈ സമയം വീട്ടുകാർ ആരും തന്നെ സ്ഥലത്തുണ്ടായിരുന്നില്ല. 

കഴിഞ്ഞ ദിവസം രാവിലെ ഡോക്ടർ ദിലീപ് കുമാറിന്റെ വീട്ടിലെ ജോലിക്കാരി എത്തിയപ്പോഴാണ് കവർച്ച അറിയുന്നത്. വീട്ടിലെ സിസിടിവി ക്യാമറ ഉൾപ്പടെ മോഷ്ടാക്കൾ നശിപ്പിച്ചു. വീടിന്റെ മുൻവശത്തെയും പിൻവശത്തെയും ഗ്രില്ലുകളുടെ താഴുകൾ തകർത്താണ്   അകത്തു കയറിയത്. അലമാരകളും, വാതിലുകൾ കുത്തി തുറന്ന നിലയിലാണ്. വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ എല്ലാം തന്നെ മോഷ്ടാക്കൾ ദിശ മാറ്റി വെച്ചിരിക്കുകയാണ്. 

വീട്ടിനുള്ളിൽ നിന്നും സിസിടിവി കാമറയുടെ ഡിവിആർ ഉൾപ്പെടെ മോഷ്ടാക്കൾ കൊണ്ട് പോയതായി. ഡോക്ടറുടെ വീട്ടിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് പൊലീസ് സിസിടിവി ക്യാമറ പരിശോധിക്കുന്നതിനിടയിലാണ് പ്രവാസിയായ രാജശ്രീയിൽ രാജശേഖരൻ പിള്ളയുടെ വീട്ടിലെ മുകളിലത്തെ നിലയിലെ കതക് തുറന്നു കിടക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വീടിന്റെ പരിസരത്ത് പരിശോധിച്ചപ്പോൾ വീടിനു മുൻവശം ചെടിചട്ടി മറിഞ്ഞു കിടക്കുന്നതും മുകൾ നിലയിലെ വാതിൽ തുറന്നു കിടക്കുന്നതും കണ്ടു. ഇതോടെ നടത്തിയ പരിശോധനയിൽ ഇവിടെയും കവർച്ച നടന്നതായി കണ്ടെത്തുകയായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios