Asianet News MalayalamAsianet News Malayalam

'സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറക്കും'; പ്രാക്ടിക്കൽ വൈവക്കിടെ എംബിബിഎസ് വിദ്യാർഥിയെ പീഡിപ്പിച്ചതായി പരാതി

മറ്റു വിദ്യാർഥികൾക്കും ഇയാളിൽ നിന്നു മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഭയം കാരണം ആരും പരാതിപ്പെടുന്നില്ലെന്നും പെൺകുട്ടി പറയുന്നു.

MBBS students register sexual assault complaint against medical professor prm
Author
First Published Mar 19, 2024, 10:41 AM IST

ദില്ലി: അധ്യാപകൻ പീഡിപ്പിച്ചതായി പരാതി ഉന്നയിച്ച് എംബിബിഎസ് വിദ്യാർഥി. പ്രാക്ടിക്കൽ വൈവ നടക്കുന്നതിനിടെ അധ്യാപകൻ അനുചിതമായ പെരുമാറുകയും ശരീരഭാ​ഗങ്ങളിൽ സ്പർശിക്കുകയും ചെയ്തെന്നാണ് സർക്കാർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥിനിയുടെ പരാതി. വൈവ നടക്കുന്നതിനിടെ അടുത്തേക്കു കസേരയിട്ടിരുന്ന പ്രഫസർ അനാവശ്യമായ ചോദ്യങ്ങൾ‌ ചോദിക്കുകയും ചില രോഗങ്ങളെക്കുറിച്ചു ചോദിച്ച്  ശരീരത്തിൽ സ്പർശിക്കുകയും ചെയ്തെന്നും വിദ്യാർഥി പരാതിയിൽ പറയുന്നു.

സഹകരിച്ചില്ലെങ്കിൽ എഴുത്തു പരീക്ഷയിലെ മാർക്ക് കുറക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റു വിദ്യാർഥികൾക്കും ഇയാളിൽ നിന്നു മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഭയം കാരണം ആരും പരാതിപ്പെടുന്നില്ലെന്നും പെൺകുട്ടി പറയുന്നു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങി. 
 

Follow Us:
Download App:
  • android
  • ios