Asianet News MalayalamAsianet News Malayalam

കണ്ണൂരിൽ വാടക വീട്ടിൽ പരിശോധന, ലഹരി മരുന്നുമായി സ്ത്രീയടക്കം മൂന്ന് പേര്‍ പിടിയിൽ  

 കോപ്പാലത്തെ വാടക വീട്ടിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. 

mdma and other drugs seized in a raid at a rented house in kannur APN
Author
First Published Mar 27, 2023, 11:10 PM IST

കണ്ണൂർ: കോപ്പാലത്ത് ഒരു  വാടക വീട്ടിൽ നിന്നും ലഹരി മരുന്നുമായി സ്ത്രീയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കോപ്പാലത്തെ വാടക വീട്ടിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്. മിഥുൻ, റംഷാദ് എന്നിവരും ഒരു സ്ത്രീയുമാണ് പിടിയിലായത്. മൂന്ന് കിലോ കഞ്ചാവും, 20 ഗ്രാം എംഡിഎംഎയുമാണ് പ്രതികളിൽ നിന്നും പിടിച്ചെടുത്തത്. എക്സൈസ് സംഘം പരിശോധനക്കെത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.  

 

Follow Us:
Download App:
  • android
  • ios