ആലപ്പുഴ: മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ ഓഫീസിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. മൈക്രോ ഫിനാൻസ് അഴിമതി കേസിൽ പ്രതികളായ ഷാജി എം. പണിക്കർ, യൂണിയൻ ഓഫീസ് സ്റ്റാഫായ  എം മധു, ശിവൻ സാരംഗി എന്നിവരെ ഓഫീസിലേക്ക് വിളിച്ചു വരുത്തി. 

ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.  രാവിലെ ഒമ്പതരയോടെ  ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് ശേഷവും തുടരുകയാണ്. കേസില്‍ ഒന്നും രണ്ടും പ്രതികളായ സുഭാഷ് വാസു, സുരേഷ് ബാബു എന്നിവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ക്രൈം ബ്രാഞ്ച് റെയ്ഡ്. നേരത്തെ സുഭാഷ് വാസുവിൻറെ വീട്ടിൽ നടത്തിയ പരിശോധനയിൽ മുമ്പ് നിർണ്ണായക രേഖകൾ കണ്ടെത്തിയിരുന്നു.