മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ സ്‌നേഹം നടിച്ച് പ്രതി വീട്ടില്‍ കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് പരാതി.

മാന്നാര്‍: എട്ടു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ മാന്നാര്‍ പൊലിസ് അറസ്റ്റ് ചെയ്തു. ബുധനൂര്‍ തോപ്പില്‍ ചന്ത വാലുപറമ്പില്‍ ബിജു(45)വിനെ ആണ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. ഈ മാസം 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ സ്‌നേഹം നടിച്ച് പ്രതി വീട്ടില്‍ കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് പരാതി. വിവരം കുട്ടി മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയിരുന്നു. മാന്നാര്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യു, എസ് ഐ ബിജുക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഒളിവില്‍ കഴിഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്തത്.


വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ഉപദ്രവിച്ചു; അതിഥി തൊഴിലാളി അറസ്റ്റില്‍

ചേര്‍ത്തല: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ഉപദ്രവിച്ച അതിഥി തൊഴിലാളി അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ സ്വദേശി ഷമീം (28) ആണ് പിടിയിലായത്. ആക്രി പെറുക്കാനായി എത്തിയ പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നെന്നാണ് പരാതി. തുടര്‍ന്ന് അര്‍ത്തുങ്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടുകയായിരുന്നു. അര്‍ത്തുങ്കല്‍ എസ്എച്ച്ഒ പി ജി മധു, എസ്‌ഐമാരായ രാധാകൃഷ്ണന്‍, രജിമോന്‍, എഎസ്‌ഐമാരായ വീനസ്, ഉത്തമന്‍, എസ്‌സിപിഒമാരായ ശശികുമാര്‍, ബൈജു, ശ്രീവിദ്യ, മനു, സജിഷ്, അപര്‍ണ, പ്രവീഷ്, അരുണ്‍ എന്നീ ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. തെളിവെടുപ്പുകള്‍ നടത്തിയശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 

ഓടുന്ന ബസ്സിലേക്ക് മറ്റൊരു ഡ്രൈവറും കണ്ടക്ടറും കല്ലെറിഞ്ഞു, കസ്റ്റഡിയിൽ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം..

YouTube video player