നിലയ്ക്കലിനു സമീപം എംആർ കവലയിൽ വനത്തിനുള്ളിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

പത്തനംതിട്ട: നിലയ്ക്കലിനു സമീപം എംആർ കവലയിൽ വനത്തിനുള്ളിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാർ സ്വദേശി ഷാജഹാനാണ് മരിച്ചത്. ആത്മഹത്യ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ 15 മുതൽ ഇയാളെ കാണാനില്ലയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വനം വകുപ്പ് വാച്ചർമാരാണ് മൃതദേഹം ആദ്യം കണ്ടത്. പമ്പ പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.