Asianet News MalayalamAsianet News Malayalam

ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം അതിഥി തൊഴിലാളി തൂങ്ങി മരിച്ചു

ഒഡീഷ സ്വദേശിയായ യുവാവിനെ മുറിക്കുള്ളിലെ ജനലിൽ തൂങ്ങി മരിച്ച നിലയിലും ഭാര്യയെ വെട്ടേറ്റ് മരിച്ച നിലയിലുമാണ്  കണ്ടെത്തിയത്. 

migrant labor commits suicide after killed wife
Author
Kochi, First Published Aug 8, 2020, 2:25 PM IST

കൊച്ചി: പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം  അതിഥി തൊഴിലാളി തൂങ്ങി മരിച്ചു. ഓടയ്ക്കാലി നൂലേലിയിൽ ആണ് ഭാര്യയെ  കൊലപ്പെടുത്തിയ ശേഷം  അതിഥി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഒഡിഷ സ്വദേശി വിഷ്ണുക്കാര പ്രധാനെ മുറിക്കുള്ളിലെ ജനലിൽ തൂങ്ങി മരിച്ച നിലയിലും ഭാര്യ സിലക്കാര പ്രഥാനെ വെട്ടേറ്റ് മരിച്ച നിലയിലുമാണ്  കണ്ടെത്തിയത്. നൂലേലി പള്ളിപ്പടിയിൽ ഇവർ താമസിക്കുന്ന മുറിയിലായിരുന്നു സംഭവം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Follow Us:
Download App:
  • android
  • ios