വിശാഖപട്ടണം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പെണ്‍കുട്ടിയുടെ പിതാവിന് അയച്ച് നല്‍കിയ സംഭവത്തില്‍ യുവാവ് പിടിയില്‍. പെണ്‍കുട്ടിയുടെബന്ധുവായ ആന്ധ്രപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ 28-കാരനെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് പിടികൂടിയത്.

പതിനാലുവയസ്സുകാരിയായ പെണ്‍കുട്ടിയെ പ്രതി വീടിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. തുടര്‍ന്ന് ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടെ വിദേശത്തുള്ള പിതാവിന് അയച്ച് നല്‍കി. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം മാതാപിതാക്കള്‍ കഴിഞ്ഞദിവസം  പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പുറത്തറിഞ്ഞത്. 

സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്തത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രതിയുടെ വിവാഹം കഴിഞ്ഞതെന്ന് പൊലീസ് പറയുന്നു.