ഭോപ്പാല്‍: മധ്യപ്രദേശിൽ ആൺകുട്ടിയുമായി ഫോണിൽ സംസാരിച്ചെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ക്രൂരമർ​ദനം. വീട്ടുകാരും ബന്ധുക്കളും ചേർന്ന് പരസ്യമായി മർദ്ദിക്കുകയും പെൺകുട്ടിയുടെ മുടി മുറിക്കുകയും ചെയ്തു. മധ്യപ്രദേശ് സോന്ധ്വയിലെ അലിര്‍ജാപുരിലാണ് സംഭവം. 

ഗ്രാമത്തിലെ തെരുവില്‍ പരസ്യമായിട്ടായിരുന്നു പെൺകുട്ടിയെ മര്‍ദിച്ചത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ബന്ധുക്കളായ മൂന്ന് പേരെ അറസ്റ്റു ചെയ്തതായി സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ധീരജ് ബാബര്‍ പറഞ്ഞു.