പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ബംഗാളിൽ രണ്ടു പേരെ ആൾക്കൂട്ടം തല്ലിക്കൊന്നു.

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ബംഗാളിൽ രണ്ടു പേരെ ആൾക്കൂട്ടം തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ നിശ്ചിന്തപൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം മുതൽ കാണാതിരുന്ന കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് തൊട്ടടുത്ത ജലാശയത്തിൽ കണ്ടെത്തിയത്. കുട്ടിയുടെ മരണം കൊലപാതകമാണെന്നും അയൽവാസികളായ രണ്ട് പേർക്ക് ഇതിൽ പങ്കുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. ഇതേ തുടർന്നാണ് കുട്ടിയുടെ അൽവാസികളായ രണ്ട്പേരെ ഒരു കൂട്ടം ആളുകൾ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

പശ്ചിമ ബംഗാളിൽ ആൾക്കൂട്ട കൊല; രണ്ട് പേരെ തല്ലിക്കൊന്നു