അയ്യപ്പ ഭക്തരുടെ തോൾ സഞ്ചിയിൽ നിന്നും മൊബൈൽ ഫോണുകള്‍ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു

കോട്ടയം: എരുമേലിയിൽ അയ്യപ്പ ഭക്തരുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഗൂഡല്ലൂർ സ്വദേശികളായ ഈശ്വരൻ, പാണ്ഡ്യൻ എന്നിവരെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. 

ശബരിമല ദർശനത്തിന് എത്തിയ കർണാടക സ്വദേശികളുടെ ഫോണാണ് ഈശ്വരനും പാണ്ഡ്യനും മോഷ്ടിച്ചത്. എരുമേലിയിൽ വാവർ പള്ളിയിൽ നിന്നും വലിയമ്പലത്തിലേക്ക് പേട്ടതുള്ളി പോയ സമയത്തായിരുന്നു മോഷണം. അയ്യപ്പ ഭക്തരുടെ തോൾ സഞ്ചിയിൽ നിന്നും മൊബൈൽ ഫോണുകള്‍ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു ഇരുവരും. 

YouTube video player