കൊച്ചി: കൊച്ചിയില്‍ ഭാര്യയുമായി ബൈക്കില്‍ സഞ്ചരിച്ച യുവാവിന് നേരെ സദാചാര ആക്രമണം. പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ ആണ് സംഭവം നടന്നത്. ഭാര്യയുമായി ബൈക്കില്‍ പോവുകയായിരുന്ന കുറുപ്പുംപടി സ്വദേശി ശ്രീജേഷിനെയാണ് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. 

മര്‍ദ്ദനത്തില്‍ ബോധം നഷ്ടമായതോടെ ശ്രീജേഷിനെ മര്‍ദ്ദിച്ചവര്‍ തന്നെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ശ്രീജേഷ് മദ്യപിച്ച് ബൈക്കില്‍നിന്ന് വീണതാണെന്ന് പറഞ്ഞായിരുന്നു ആശുപത്രിയിലെത്തിച്ചത്.സംഭവത്തില്‍ കുറുപ്പുംപടി പൊലീസ് കേസെടുത്തു.