പാലക്കാട്: വേലന്താവളം മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ വിജിലൻസ് റെയ്ഡിൽ കോഴപ്പണം പിടിച്ചു. എഎംവിഐ വികെ ഷംസിറിൽ നിന്ന് അണ് 51,150 രൂപ പിടികൂടിയത്. ഇന്നലെ രാവിലെ എട്ടുമണിയോടെ വേലന്താവളം മോട്ടോര്‍വാഹന ചെക്ക്പോസ്റ്റിലെത്തിയ വിജിലൻസ് ഡിവൈഎസ്പി എസ് ഷംഷുദ്ദീൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കോഴപ്പണം പിടിച്ചത്. 

അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളില്‍ നിന്നും ചെക്ക് പോസ്റ്റില്‍ കോഴ വാങ്ങുന്നു എന്ന വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. വിജിലന്‍സ് സംഘത്തെ കണ്ട എഎംവിഐ വികെ ഷംഷുദ്ദീന്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്നു പിടികൂടി നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. 

അടിവസ്ത്രത്തിനുള്ളില്‍ നിന്നും നാല്പത്തി ഒമ്പതിനായിരം രൂപയും പേഴ്സില്‍ നിന്നും രണ്ടായിരം രൂപയും കണ്ടെത്തി. കണക്കില്‍ പെടുന്ന മുപ്പതിനായിരം രൂപ മാത്രമായിരുന്നു ചെക്ക് പോസ്റ്റിലുണ്ടായിരുന്നത്. മേല്‍ നടപടികള്‍ക്കായി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി വിജിലന്‍സ് സംഘം അറിയിച്ചു.