വീണ് പരിക്കേറ്റുവെന്ന് വിശദമാക്കിയാണ് കഴിഞ്ഞ ദിവസം കുട്ടിയുമായി 35കാരിയായ അമ്മ ആശുപത്രിയിലെത്തിയത്. വലതുകയ്യിലെ പരിക്കില്‍ നടത്തിയ പരിശോധനയിലാണ് മുറിവ് പൊള്ളലേറ്റുണ്ടായതെന്ന് വിശദമായത്.

അയല്‍വീട്ടില്‍പ്പോയി കളിച്ചതിന് ഒന്‍പതുവയസുകാരിയുടെ കൈ പൊള്ളിച്ച് അമ്മ. കര്‍ണാടകയിലെ ബെംഗളുരുവിലാണ് സംഭവം. ഒന്‍പതുവയസുകാരിയെ തല്ലിച്ചതച്ച ശേഷം തിരി ഒപയോഗിച്ച് വലതു കൈ പൊള്ളിക്കുകയായിരുന്നു. ജൂണ്‍ അവസാന വാരം നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വീണ് പരിക്കേറ്റുവെന്ന് വിശദമാക്കിയാണ് കഴിഞ്ഞ ദിവസം കുട്ടിയുമായി 35കാരിയായ അമ്മ ആശുപത്രിയിലെത്തിയത്.

വലതുകയ്യിലെ പരിക്കില്‍ നടത്തിയ പരിശോധനയിലാണ് മുറിവ് പൊള്ളലേറ്റുണ്ടായതെന്ന് വിശദമായത്. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തേക്കുറിച്ച് പെണ്‍കുട്ടി പൊലീസിനോട് വിശദമാക്കിയത് ഇങ്ങനെയാണ്. അമ്മ ജോലിക്ക് പോയ സമയത്ത് അയല്‍വീട്ടില്‍ കളിക്കാന്‍ പോയി. അമ്മ തിരികെ വരുമ്പോഴും കുട്ടി അയല്‍വീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു.

ഇതില്‍ കുപിതയായ യുവതി കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവന്ന ശേഷം മര്‍ദ്ദിക്കുകയായിരുന്നു. മരക്കഷ്ണം കൊണ്ടായിരുന്നു ആദ്യം മര്‍ദ്ദനം. ഇതിന് പിന്നാലെ മെഴുകുതിരി ഉപയോഗിച്ച് പൊള്ളിക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍ ആരോപണങ്ങള്‍ യുവതി നിഷേധിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona