തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഭയന്ന് അമ്മയും മകളും തീക്കൊളുത്തിയ സംഭവത്തിൽ ജപ്തി നടപടികൾ പാടില്ലെന്ന സർക്കാർ നിർദ്ദേശം ലംഘിച്ചണ് നെയ്യാറ്റിൻകരയിലെ കാനറാ ബാങ്ക് തിരച്ചടവിനായി കടുത്ത സമ്മർദ്ദം ചെലുത്തിയതെന്ന ആക്ഷേപം ശക്തമാകുന്നു. പ്രളയപശ്ചാത്തലത്തിൽ എല്ലാ തരം വായ്പകളിലും തിരിച്ചടവിന് സാവകാശം നൽകണമെന്നായിരുന്നു സർക്കാർ ആവശ്യം.

പല ബാങ്കുകളും ഇത് പാലിക്കുന്നില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് നെയ്യാറ്റിൻകരയിലെ ദാരുണ സംഭവം.ബാങ്കിൻറെ നടപടിയെ വിമർശിച്ച ധനമന്ത്രി ബാങ്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു. അതേ സമയം വീട്ടുകാർക്ക് മേൽ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നാണ് കാനറാ ബാങ്ക് മാനേജ്മെന്റിൻറെ വിശദീകരണം.

സംഭവത്തെകുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ റവന്യുമന്ത്രി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. എന്നാൽ 2010ൽ വായ്പ കിട്ടാക്കടമായതിനെ തുടർന്ന് ചന്ദ്രനെതിരെ തിരുവനന്തകപുരം സിജിഎം കോടതിയിൽ കേസ് ഫയൽ ചെയ്ത് ശേഷം ബാങ്കിൻറെ ഭാഗത്തുനിനന്നും സമ്മർദ്ദം ഉണ്ടായിട്ടില്ലെന്ന് കാനറാ ബാങ്ക് വിശദീകരിക്കുന്നു. 

അഭിഭാഷക കമ്മീഷന്‍റെ നേതൃത്വത്തിലാണ് തിരിച്ചടവിന് കുടുംബത്തിന് നിർദ്ദേശം നൽകിയത്. വായ്പ തിരിച്ചടക്കാമെന്ന് സമ്മതിച്ച് ചന്ദ്രൻറെ കുടുംബം അഭിഭാഷക കമ്മീഷന് നൽകിയ കത്തും ബാങ്ക് പുറത്തുവിട്ടു. അതേസമയം സംഭവത്തിൽ സ്ഥലത്ത് വിവിധ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. ചന്ദ്രന്‍റെ വീടിന് സമീപം റോഡ് ഉപരോധിച്ചു. ബാങ്കിന് മുന്നിലും പ്രതിഷേധിച്ചു.

വൈകീട്ട് മൂന്ന് മണിയോടെയാണ് വായ്പാ തിടിച്ചവ് മുടങ്ങി ജപ്തി നടപടി ഭയന്ന് അമ്മയും മകളും തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുന്നത്. മകൾ വൈഷ്ണവി തൽസമയം മരിച്ചു. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ അമ്മ ചികിത്സയിലാണ്.