ഇന്നലെ വൈകീട്ട് 5.30 ന് അമ്മയേയും, മക്കളേയും കാണാതായിരുന്നു. ഇന്ന് രാവിലെ ശ്രീജയുടെസ്വന്തം വീട്ടിലെ വീട്ടുകിണറ്റിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

പാലക്കാട്: തൃത്താലയിൽ അമ്മയേയും രണ്ട് കുഞ്ഞുങ്ങളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല പട്ടിത്തറയിൽ കുട്ടിഅയ്യപ്പന്റെ മകൾ ശ്രീജ,(28) മക്കളായ അഭിഷേക് (6), അഭിനവ്(4) എന്നിവരെയാണ് സ്വന്തം വീട്ടു വളപ്പിലെ കിണറ്റിൽ മരിച്ച
നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് 5.30 ന് ശ്രീജയേയും, മക്കളേയും കാണാതായിരുന്നു. തിരച്ചിലിനിടെ ഇന്ന് രാവിലെ ശ്രീജയുടെ സ്വന്തം വീട്ടിലെ കിണറ്റിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തൃത്താല പൊലീസും, ഫയർ ഫോഴ്സും സ്ഥലത്തെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 

Add Asianetnews as a Preferred SourcegooglePreferred

updating....