ദൈവകൽപ്പന പ്രകാരമാണ് താൻ മകനെ കൊലപ്പെടുത്തിയതെന്നാണ് ഷാഹിദ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിലടക്കം വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.   

പാലക്കാട് : പാലക്കാട് ആറുവയസ്സുകാരനെ കഴുത്തറുത്ത് കൊന്നത് ദൈവകൽപ്പന പ്രകാരമെന്ന് പൊലീസിനോട് കുട്ടിയുടെ അമ്മ ഷാഹിദ. പൂളക്കാട് സ്വദേശിയായ ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഷാഹിദക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. ദൈവകൽപ്പന പ്രകാരമാണ് താൻ മകനെ കൊലപ്പെടുത്തിയതെന്നാണ് ഷാഹിദ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിലടക്കം വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

പുലർച്ചെ നാലുമണിയോടെയാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ഒപ്പം കിടന്നുറങ്ങിയ ആറുവയസ്സുകാരൻ ആമിലി
നെയാണ് അമ്മ ഷാഹിദ കുളിമുറിയിലെത്തിച്ച് കഴുത്തറുത്ത് കൊന്നത്. തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭ‍ർത്താവും മറ്റു രണ്ട് മക്കളും സംഭവം അറിഞ്ഞിരുന്നില്ല. കൃത്യത്തിന് ശേഷം പുറത്തിറങ്ങിയ ഷാഹിദ പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ച് മകനെ കൊലപ്പെടുത്തിയെന്ന വിവരമറിയിച്ചു. പൊലീസെത്തുമ്പോൾ വീടിന് പുറത്തിറങ്ങി നിൽക്കുകയായിരുന്നു ഇവർ. 

പാലക്കാട് ആറു വയസുകാരനെ കഴുത്തറുത്ത് കൊന്നു, അമ്മ കസ്റ്റഡിയിൽ

ദൈവകൽപ്പന പ്രകാരമാണ് കൃത്യം ചെയ്തതെന്ന് ഷാഹിദ പൊലീസിനോട് പറഞ്ഞിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന നിലപാടിലാണ് പൊലീസ്. വിദേശത്തായിരുന്ന ഇവരുടെ ഭർത്താവ് നാട്ടിലെത്തി, ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കുടുംബപ്രശ്നങ്ങളും ഇവരെ അലട്ടിയിരുന്നതായി നാട്ടുകാരും പറയുന്നു. പൊലീസ് മേധാവിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം സ്ഥലത്തെത്തി വിശദ പരിശോധന നടത്തി.