പാലക്കാട്: മാത്തൂരിൽ കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. പല്ലൻ ചാത്തനൂരിലെ മഹേഷിന്‍റെ ഭാര്യ കൃഷ്ണകുമാരിയാണ് രണ്ടു മക്കളെ കൊലപെടുത്തി ആത്മഹത്യ ചെയ്തത്. ആറ് വയസുകാരുനായ ആത്മേഷ്, അഞ്ച് മാസം മാത്രം പ്രായമെത്തിയ ആ‍‍ജ്ഞേയ എന്നിവരാണ് മരിച്ചത്. 

മക്കളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കൃഷ്ണകുമാരി തൂങ്ങിമരിക്കുകയായിരുന്നു. ഇവർക്ക് മാനിസിക പ്രശ്നങ്ങളുണ്ടെന്നാണ് സൂചന. യുവതിയുടെ ഭർത്താവും അമ്മയും സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.