മദ്യപിച്ച് വന്ന് മകന്‍ സ്ഥിരമായി അമ്മയെ ശാരീരികമായി മര്‍ദ്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം.

ഹൈദരാബാദ്: മകന്‍റെ മര്‍ദ്ദനം സഹിക്കവയ്യാതെ അമ്മ മകനെ കൊന്നു. മരുമകന്‍റെ സഹായത്തോടെ മകന്‍ ശ്രീനു വിനെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. ഹൈദരാബാദിലാണ് സംഭവം. മദ്യപിച്ച് വന്ന് മകന്‍ സ്ഥിരമായി അമ്മയെ ശാരീരികമായി മര്‍ദ്ദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം.

ജോലിക്ക് പോകുന്നത് നിര്‍ത്തിയ മകന്‍ മദ്യപിക്കുന്നതിനായി അമ്മയോട് നിരന്തരം പണം ആവശ്യപ്പെടുമായിരുന്നു. ഇരുവരും തമ്മില്‍ പണത്തിന്‍റെ പേരില്‍ നിരന്തരം വഴക്കിട്ടിരിന്നു. പണം കൊടുക്കാതിരുന്നാല്‍ ശ്രിനു അമ്മയെ മര്‍ദ്ദിക്കുന്നതും പതിവായിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം. വടികൊണ്ട് തലയ്‍ക്കടിച്ചാണ് കൊലപ്പെടുത്തിയത്.