Asianet News MalayalamAsianet News Malayalam

യുവാവിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി സ്യൂട്ട്കേസുകളില്‍ നിറച്ച് ഉപേക്ഷിച്ചു; ദമ്പതികള്‍ അറസ്റ്റില്‍

ചാള്‍സ് നാടാര്‍ (41) ഇയാളുടെ ഭാര്യ സലോമി (31) എന്നിവരാണ് അറസ്റ്റിലായത്. ഡിസംബര്‍ 12നാണ് വറോളിയിലെ തന്‍റെ താമസസ്ഥലത്ത് നിന്നും സുശീല്‍ കുമാറിനെ കാണാതായത്. ഇയാള്‍ ജോലി ചെയ്യുന്ന ബാങ്കിന്‍റെ മുംബൈ ഗ്രാന്‍റ് റോഡ് ബ്രാഞ്ചിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. 

Mumbai Bank official killed chopped into 12 pieces by friends
Author
Mumbai, First Published Dec 19, 2020, 10:42 AM IST

മുംബൈ: മുപ്പത്തിയൊന്നു വയസുകാരനായ സ്വകാര്യ ബാങ്ക് ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍. അഞ്ച് ദിവസം മുന്‍പ് കാണാതായ സുശീല്‍ കുമാര്‍ സര്‍നായിക്കിന്‍റെ ശരീര ഭാഗങ്ങള്‍ റായിഘഡ് ജില്ലയിലെ നീരാല്‍ റെയില്‍വേ സ്റ്റേഷന് സമീപം രണ്ട് സ്യൂട്ട് കേസുകളില്‍ നിറച്ചരീതിയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികള്‍ അറസ്റ്റിലായത്.

ചാള്‍സ് നാടാര്‍ (41) ഇയാളുടെ ഭാര്യ സലോമി (31) എന്നിവരാണ് അറസ്റ്റിലായത്. ഡിസംബര്‍ 12നാണ് വറോളിയിലെ തന്‍റെ താമസസ്ഥലത്ത് നിന്നും സുശീല്‍ കുമാറിനെ കാണാതായത്. ഇയാള്‍ ജോലി ചെയ്യുന്ന ബാങ്കിന്‍റെ മുംബൈ ഗ്രാന്‍റ് റോഡ് ബ്രാഞ്ചിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഇയാള്‍ ഒരു പിക്നിക്കിന് പോകുന്നുവെന്നും ഡിസംബര്‍ 13ന് ഞായറാഴ്ച തിരിച്ചെത്തുമെന്നും അമ്മയോട് പറഞ്ഞതായി പൊലീസ് പറഞ്ഞു.

പറഞ്ഞ ദിവസമായിട്ടും തിരിച്ചെത്താതിനെ തുടര്‍ന്നാണ് ഇയാളുടെ മാതാവ് പൊലീസില്‍ പരാതിയുമായി എത്തിയത്. ഇതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു തുടര്‍ന്ന് റായിഘഡ് ജില്ലയിലെ നീരാലിയില്‍ മൃതദേഹം കണ്ടെത്തുകയും അത് സുശീല്‍ കുമാര്‍ ആണെന്ന് തിരിച്ചറിയുകയും ചെയ്തു. രണ്ട് സ്യൂട്ട്കേസുകള്‍ നീരാലി റെയില്‍വേ സ്റ്റേഷന് സമീപമുള്ള വെള്ളക്കെട്ടില്‍ ഒഴുകി നടക്കുകയായിരുന്നു. ഇതില്‍ പരിശോധിച്ചപ്പോഴാണ് ശരീര ഭാഗങ്ങള്‍ ലഭിച്ചത്.

സുശീലിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞ പൊലീസ്, സ്യൂട്ട്കേസ് വിശദമായി പരിശോധിച്ചപ്പോള്‍ അതില്‍ വിറ്റകടയുടെ സ്റ്റിക്കര്‍ ലഭിച്ചു. ഈ കടയില്‍ ആരാണ് ഈ സ്യൂട്ട്കേസ് വാങ്ങിയത് എന്ന് അന്വേഷിച്ചു. അവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ചാള്‍സ് നാടാര്‍ എന്ന വ്യക്തിയാണ് അത് വാങ്ങിയത് എന്ന് മനസിലായത്. ഇവരെ നീരാലിയിലെ രാജ്വാഗ് റസിഡന്‍ഷ്യല്‍ സൊസേറ്റിയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. 

വിശദമായ ചോദ്യം ചെയ്യലില്‍ സുശീല്‍ കുമാറും ചാള്‍സ് നാടാറിന്റെ ഭാര്യ സലോമിയും ഒരു കോള്‍ സെന്ററില്‍ ഒന്നിച്ച് ജോലി ചെയ്തിരുന്നതായി വ്യക്തമായി. ഇവര്‍ തമ്മില്‍ സൌഹൃദം ഉണ്ടായിരുന്നു. ഡിസംബര്‍ 12ന് നീരാലിയിലെ ഇവരുടെ താമസസ്ഥലം സുശീല്‍ സന്ദര്‍ശിച്ചു. ഇവിടെ വച്ച് സലോമിയെ സംബന്ധിച്ച് ചില കാര്യങ്ങള്‍ നാടറോട് സുശീല്‍ പറഞ്ഞു. എന്നാല്‍ ഇതില്‍ ദേഷ്യം വന്ന നാടാര്‍ സുശീലിനെ കുത്തികൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കൊലപാതകം മറയ്ക്കാന്‍ നാടാറും ഭാര്യയും മൃതദേഹം കഷ്ണങ്ങളാക്കി സ്യൂട്ട് കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു. ഇരുവരെയും വെള്ളിയാഴ്ച കോടതി റിമാന്‍റ് ചെയ്തു.
 

Follow Us:
Download App:
  • android
  • ios