ലക്‌നൗ: അധ്യാപകനെ വെടിവച്ച് കൊലപ്പെടുത്തി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ തല്ലിക്കൊന്നു. ഉത്തര്‍ പ്രദേശിലെ കുശിനഗറിലാണ് സംഭവം. ബിഹാറില്‍ അധ്യാപകനായിരുന്നു സുധീര്‍ സിങ്ങ് ഉത്തര്‍ പ്രദേശ് അതിര്‍ത്തി ജില്ലയായ കുശി നഗറിലായിരുന്നു താമസം. രാവിലെ സഹോദന്റെ സുഹൃത്തെന്ന് പരിചയപ്പെടുത്തി ഒരാള്‍ വീട്ടിലെത്തി. ഈ സമയം സുധീര്‍ കുളിക്കാന്‍ പോയിരിക്കുകയായിരുന്നു.

അപരിചിതന് വീട്ടുകാര്‍ ചായ നല്‍കി. കുളികഴിഞ്ഞെത്തിയ സുധീറിന് നേരെ യുവാവ് മൂന്നു തവണ നിറയൊഴിച്ചു. വെടിയൊച്ച കേട്ട് അയല്‍ക്കാരും നാട്ടുകാരും എത്തിയപ്പോഴേക്കും അക്രമി വീടിന്റെ ടെറസ്സിലേക്ക് ഓടിക്കയറി. ആകാശത്തേക്ക് നിറയൊഴിച്ച് പരിഭ്രാന്തി പരത്തി.

പൊലീസെത്തി അനുനയിപ്പിച്ച് താഴെയിറക്കുന്നതിനിടെയാണ് നാട്ടുകാരുടെ പരാക്രമം. നിലത്തുവീണ യുവാവിനെ പട്ടിക കൊണ്ട് തലയ്ക്കടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നാട്ടുകാരെ പിന്തിരിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായും ദൃശ്യങ്ങളുലുണ്ട്. ഓടിപ്പോകാന്‍ ശ്രമിച്ച കൊലപാതകിയെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയായിരുന്നെന്ന് കുശിനഗര്‍ എസ്പി വിനോദ് കുമാര്‍ മിശ്ര പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണം തടയാന്‍ പൊലീസ് ശ്രമിച്ചെന്നും എസ്പി പറഞ്ഞു

വെടിവയ്ക്കാനുപയോഗിച്ച തോക്കും കണ്ടെത്തിയിട്ടുണ്ട്. ഗോരഖ് പൂര്‍ സ്വദേശിയാണ് ആക്രമി. അധ്യാപകനെ കൊലപ്പെടുത്താനുള്ള കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. പൊലീസെത്തി അനുനയിപ്പിച്ച് താഴെയിറക്കുന്നതിനിടെയാണ് നാട്ടുകാരുടെ പരാക്രമം. നിലത്തുവീണ യുവാവിനെ പട്ടിക കൊണ്ട് തലയ്ക്കടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നാട്ടുകാരെ പിന്തിരിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായും ദൃശ്യങ്ങളുലുണ്ട്.