ഇന്നലെ രാത്രിയിൽ തൃപ്രയാർ ബസ്സ് സ്റ്റാൻഡിന് സമീപം ആണ് സംഭവം

തൃശൂര്‍: തൃപ്രയാറിൽ തമിഴ്നാട് സ്വദേശിനിയെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. തമിഴ്നാട് സ്വദേശിനി അഞ്ജനാദേവിയെ (57) ആണ് തലയിൽ കല്ലു കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. അടിയിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിൽ തൃപ്രയാർ ബസ്സ് സ്റ്റാൻഡിന് സമീപം ആണ് സംഭവം. തലയിൽ കല്ലുകൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ അഞ്ജന ദേവിയെ നാട്ടുകാരുടെ നിർദ്ദേശമനുസരിച്ച് തൃപ്രയാർ ആകട്സ് പ്രവർത്തകർ തൃശൂർ ജില്ലാ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അക്രമി ആരാണെന്നോ എന്താണ് പ്രകോപനത്തിന് കാരണമെന്നോ വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഫൈറ്റർ ജെറ്റുകളും നിരീക്ഷണ സംവിധാനങ്ങളും, പ്രതിരോധ മേഖലയിൽ വമ്പൻ പദ്ധതികൾ; 84560 കോടിയുടെ ഇടപാടിന് അംഗീകാരം

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Malayalam News Live | Election 2024 #Asianetnews