കഴിഞ്ഞ വെളളിയാഴ്ചയാണ്  63 വയസ്സുകാരനായ ചേട്ടനെ മോഹനൻ പ്രെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മോഹനന്‍റെ ചേട്ടൻ ചന്ദ്രൻ ചികിത്സയിലാണ്.

തിരുവനന്തപുരം: സഹോദരനെ പെട്രോള്‍ ഒഴിച്ച് തീയിട്ട് കൊല്ലാൻ ശ്രമിച്ച അനുജനെ അറസ്റ്റ് ചെയ്തു. ചെമ്പൂർ സ്വദേശി മോഹനനെ ആര്യങ്കോട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ മോഹനന്‍റെ ചേട്ടൻ ചന്ദ്രൻ ചികിത്സയിലാണ്.

കഴിഞ്ഞ വെളളിയാഴ്ചയാണ് 63 വയസ്സുകാരനായ ചേട്ടനെ മോഹനൻ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. മൂത്ത സഹോദരനായ ചന്ദ്രനുമായി വഴക്കിട്ട മോഹനനെ അദ്ദേഹം വീട്ടിൽ നിന്നും ഇറക്കിവിട്ടിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലായിരുന്നു കൊലപാതക ശ്രമമെന്ന് പൊലീസ് പറഞ്ഞു. രാത്രിയില്‍ ചന്ദ്രന്‍റെ കിടക്കയിൽ പെട്രോളൊഴിച്ച് തീയിടുകയായിരുന്നു. ജനല്‍ വഴിയാണ് മോഹനള്‍ കട്ടിലിലേക്ക് പെട്രോളൊഴിച്ചത്. കൊലപാതക ശ്രമത്തിന് ശേഷം കണ്ണൂരിലേക്ക് ഒളിവിൽ പോയ മോഹനനെ അവിടെ നിന്നാണ് പിടികൂടിയത്.

ഗുരുതരമായി പൊള്ളലേറ്റ ചന്ദ്രൻ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയായ മോഹനനെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona