കൊച്ചി: കൊച്ചി നെട്ടൂരിൽ കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം മൂന്ന് പേർ പിടിയിൽ.നെട്ടൂർ കളപ്പുരയ്ക്കൽ വീട്ടിൽ അനന്തു ശിവൻ (22), കളപ്പുരയ്ക്കൽ നന്ദു (22), പാറയിൽ വീട്ടിൽ ഷഫീഖ് (27) എന്നിവരാണ് പിടിയിലായത്. നെട്ടൂർ അർജുൻ വധക്കേസിലെ മൂന്നാം പ്രതി ആണ് അനന്തു ശിവൻ.