ഗ്വാളിയോര്‍(മധ്യപ്രദേശ്): ജയിലിനുള്ളില്‍ വെച്ച് സ്വന്തം ജനനേന്ദ്രിയം മുറിച്ചെടുത്ത് ദൈവത്തിന് സമര്‍പ്പിച്ച് കൊലക്കേസ് പ്രതി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. കൊലക്കേസ് പ്രതിയായ 25കാരനായ വിഷ്ണുകുമാര്‍ എന്നയാളാണ് ക്രൂരകൃത്യം ചെയ്തത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. ചൊവ്വാഴ്ച രാവിലെ ആറരയോടെ ജയിലിനുള്ളിലെ ശിവക്ഷേത്രത്തില്‍ പൂജയും പ്രാര്‍ത്ഥനയും നിര്‍വഹിച്ച ശേഷം ജനനേന്ദ്രിയം മുറിച്ചെടുത്ത് ദൈവത്തിന് സമര്‍പ്പിക്കുകയായിരുന്നു. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

ഇയാളുടെ കരച്ചില്‍ കേട്ടെത്തിയ സഹതടവുകാരാണ് അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചു. സ്വപ്‌നത്തില്‍ ദൈവം പ്രത്യക്ഷപ്പെട്ട് ജനനേന്ദ്രിയം ബലിയായി ആവശ്യപ്പെട്ടെന്നും അതുകൊണ്ടാണ് മുറിച്ചെടുത്ത് നല്‍കിയതെന്നും ഇയാള്‍ പറഞ്ഞു. 2018ലാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയത്.മധ്യപ്രദേശിലെ ഭിന്ദ് ജില്ലയാണ് ഇയാളുടെ സ്വദേശം.