Asianet News MalayalamAsianet News Malayalam

വാമനപുരത്ത് മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം

വാമനപുരത്ത് മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ഖാലിദിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. 

Muslim League constituency presidents house attacked in vaamanapuram
Author
Kerala, First Published Jan 4, 2021, 12:02 AM IST

തിരുവനന്തപുരം: വാമനപുരത്ത് മുസ്ലീം ലീഗ് മണ്ഡലം പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ഖാലിദിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമണത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. സംഭവത്തിൽ പാലോട് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പുലർച്ചെ ഒരുമണിയോടെയാണ്, ബൈക്കിലെത്തിയ മൂന്നംഗസംഘം ഖാലിദിന്റെ വീടിന് നേരെ ആക്രമണം നടത്തിയത്. അക്രമിസംഘം വീടിന്റെ ജനൽചില്ലുകൾ തകർത്തു. ഖാലിദിന്റെ കാറിന് നേരെയും ആക്രമണമുണ്ടായി. 

പെരിങ്ങമല പഞ്ചായത്ത് വൈസ് പ്രസി‍ഡന്റ് സ്ഥാനത്തെ ചൊല്ലി ലീഗും കോൺഗ്രസും തമ്മിൽ തർക്കം തുടരുന്നതിനിടെയാണ് പുതിയ സംഭവം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഗ് നിർദേശിച്ച ആൾക്ക് പകരം ലീഗിലെ തന്നെ മറ്റൊരാൾക്കാണ് കോൺഗ്രസ് സീറ്റ് നൽകിയത്. 

ഇതിനെതിരെ രണ്ട് ദിവസം മുൻപ് ലീഗ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിനെതിരെ യൂത്ത് കോൺഗ്രസും പ്രകടനം നടത്തി. തർക്കങ്ങളുടെ ഭാഗമായാണ് തന്റെ വീടാക്രമിച്ചതെന്നും, പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്നും ലീഗ് ആരോപിക്കുന്നു.

എന്നാൽ വൈസ് പ്രസിഡന്റായി ലീഗ് നിർദേശിച്ച ആൾക്ക് സീറ്റ് നൽകിയാൽ സ്വതന്ത്രർ പിന്തുണയ്കക്കില്ലെന്ന് അറിയിച്ചതിനാലാണ് മറ്റൊരാൾക്ക് പ്രസി‍ഡന്റ് സ്ഥാനം നൽകിയതെന്നും ആക്രമണവുമായി പാർട്ടിക്ക് ബന്ധമില്ലെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

സംഭവത്തിൽ പാലോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങളകക്കം പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു

Follow Us:
Download App:
  • android
  • ios