മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയില്‍ പന്ത്രണ്ടുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുസ്ലീം ലീഗ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. എസ്.ടി.യു ജില്ലാ സെക്രട്ടറി ചേക്കാലി റസാഖിനെതിരെയാണ് പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തത്.

കുട്ടിയുടെ അമ്മയുടെ പരാതിപ്രകാരമാണ് റസാഖിനെതിരെ പരപ്പനങ്ങാടി പൊലീസ് കേസെടുത്തിട്ടുള്ളത്. പഠനോപകരണങ്ങള്‍ നല്‍കാമെന്ന് പറഞ്ഞു കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പരപ്പനങ്ങാടി എസ്.ഐ. രാജേന്ദ്രന്‍ നായരും സംഘവും വീട്ടിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. റസാഖ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി കുട്ടിയും പൊലീസിന് മൊഴി നല്‍കി.

എന്നാല്‍ രാഷ്ട്രീയ വിരോധമാണ് പരാതിക്കുപിന്നിലെന്നാണ് പ്രതിയുടെ വിശദീകരണം. രാഷ്ട്രീയ വിരോധത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ് പരാതിക്കുപിന്നിലെന്ന് റസാഖ് ആരോപിച്ചു.