Asianet News MalayalamAsianet News Malayalam

16കാരന്റെ പരാതി; മുസ്ലീം ലീഗ് നേതാവിനെതിരെ പോക്‌സോ കേസ്

ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കേസെടുക്കാനായി പോലീസിന് കൈമാറുകയായിരുന്നു. പ്രതി ഒളിവില്‍ പോയതായാണ് സൂചന.
 

Muslim league leader booked under POCSO
Author
Kozhikode, First Published Apr 24, 2020, 12:02 PM IST

കോഴിക്കോട്: 16കാരനെ പീഡിപ്പിച്ച കേസില്‍ മുസ്ലിം ലീഗ് പ്രാദേശിക നേതാവിനെതിരെ പോക്‌സോ നിയമ പ്രകാരം പൊലീസ് കേസെടുത്തു. മുസ്ലിം ലീഗിന്റെ  പ്രാദേശിക നേതാവും യു.ഡി.എഫ്. കട്ടിപ്പാറ പഞ്ചയത്ത് ചെയര്‍മാനും മുസ്ലിം ലീഗ് മണ്ഡലം കൗണ്‍സില്‍ അംഗവുമായ കോളിക്കല്‍ സ്വദേശി ഒ കെ എം കുഞ്ഞിക്കെതിരെയാണ്  കേസെടുത്തത്. 16 കാരന്റെ പരാതിയിലാണ് നടപടി.

ശിശുക്ഷേമ സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കേസെടുക്കാനായി പോലീസിന് കൈമാറുകയായിരുന്നു. പ്രതി ഒളിവില്‍ പോയതായാണ് സൂചന. ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ഭാരവാഹികള്‍ അറിയിച്ചു. കെഎം ഷാജിയടക്കമുള്ള നേതാക്കളുമൊത്ത് പ്രതി വേദി പങ്കിടുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത് ലീഗിന് തിരിച്ചടിയായി.
 

Follow Us:
Download App:
  • android
  • ios