രാവിലെ ഉണർന്നപ്പോഴാണ് ഭിത്തിയിലെ ചോരതുള്ളികൾ ശ്രദ്ധയിൽ പെട്ടത്. 16 വീട്ടുകാർക്കും ഒരേ അനുഭവം ഉണ്ടായെന്ന് മനസ്സിലായതോടെയാണ് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചത്. 

മാനന്തവാടി: വയനാട് മാനന്തവാടി ചുള്ളിയാട്ടുകുന്നിൽ വീടുകളുടെ ഭിത്തികളിൽ ചോരതുള്ളികൾ കണ്ടെത്തിയതിൽ പോലീസ് അന്വേഷണം. മനുഷ്യ രക്തമാണോയെന്ന് തിരിച്ചറിയാൻ വിശദ പരിശോധനക്കയച്ചു. കഴിഞ്ഞ ദിവസമാണ് മാനന്തവാടി നാലാംമൈൽ ചുളിയാട്ടുകുന്നിലെ പതിനാറ് വീടുകളുടെ വരാന്തയിലും മുൻഭാഗത്തെ ഭിത്തിയിലും ചോരതുള്ളികൾ കണ്ടെത്തിയത്. 

രാവിലെ ഉണർന്നപ്പോഴാണ് ഭിത്തിയിലെ ചോരതുള്ളികൾ ശ്രദ്ധയിൽ പെട്ടത്. 16 വീട്ടുകാർക്കും ഒരേ അനുഭവം ഉണ്ടായെന്ന് മനസ്സിലായതോടെയാണ് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചത്. മാനന്തവാടി പോലീസും ഫൊറൻസിക്ക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

ചോരതുള്ളികളുടെ പരിശോധന റിപ്പോർട്ട് ഉടൻ ലഭിക്കുമെന്ന് പോലീസ് അറിയിച്ചു. നാട്ടുകാരെ ഭയപ്പെടുത്താനായി ആരോ മനപ്പൂർവ്വം ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. ചുളിയാട്ടുകുന്നിലെ വ്യാപരാസ്ഥാപനങ്ങളിലെ സിസിടിവിയും പോലീസ് പരിശോധിച്ചു.