സഹോദരൻ മുഹമ്മദിന്‍റെ വീട്ടിൽ വച്ച് ജൂലൈ 31നാണ് അബ്ദുള്‍ അസീസ് മരിച്ചത്.വാണിജ്യ കെട്ടിടങ്ങളടക്കമുള്ള രണ്ട് കോടിയോളം വരുന്ന സ്വത്തുക്കൾ സഹോദരന് കൈമാറിയതിനു പിന്നാലെയാണ് മരിച്ചതെന്നും....

മലപ്പുറം: ചേളാരിയിൽ ഒരു മാസം മുമ്പ് മരിച്ച ചോലക്കൽ അബ്ദുൾ അസീസിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ഭാര്യയുടേയും മക്കളുടേയും പരാതിയെ തുടർന്ന് അന്വേഷണത്തിന്‍റെ ഭാഗമായാണ് പോസ്റ്റുമോർട്ടം നടത്തുന്നത്.

സഹോദരൻ മുഹമ്മദിന്‍റെ വീട്ടിൽ വച്ച് ജൂലൈ 31നാണ് അബ്ദുള്‍ അസീസ് മരിച്ചത്.വാണിജ്യ കെട്ടിടങ്ങളടക്കമുള്ള രണ്ട് കോടിയോളം വരുന്ന സ്വത്തുക്കൾ സഹോദരന് കൈമാറിയതിനു പിന്നാലെയാണ് മരിച്ചതെന്നും ഇത് സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി നടത്തിയ കൊലപാതകമാണെന്നുമാണ് അബ്ദുള്‍ അസീസിന്‍റെ ഭാര്യയുടേയും മക്കളുടേയും പരാതി. 

ഭാര്യയേയും മക്കളേയും മരണ വിവരം അറിയിക്കാതെ സഹോദരന്‍ അദ്ദേഹത്തിന്‍റെ വീടിനടുത്തുള്ള പള്ളി കബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കിയതിലും ദുരൂഹതയുണ്ടെന്ന് മക്കള്‍ ആരോപിച്ചു.

സ്വത്ത് സംബന്ധിച്ച തര്‍ക്കത്തെതുടര്‍ന്ന് സഹോദരൻ മുഹമ്മദുമായി നേരത്തെ പിതാവ് അബ്ദുള്‍ അസീസ് നല്ല ബന്ധത്തിലായിരുന്നില്ലെന്നും അടുത്തിടെയാണ് യോജിപ്പിലെത്തിയതെന്നും മകൻ പറഞ്ഞു.പരാതിയില്‍ തിരൂരങ്ങാടി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.