ചെന്നൈ: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ സ്വർണ്ണക്കടകളിൽ എൻഐഎ റെയ്ഡ്. ചെന്നൈ എൻഐഎ യൂണിറ്റാണ് പരിശോധന നടത്തുന്നത്. കേരളത്തിൽ അനധികൃതമായി എത്തിച്ച സ്വർണ്ണം തിരുച്ചിറപ്പള്ളിയിലെ സ്വർണകടകളിൽ വിൽപ്പന നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ എന്നിവടങ്ങളിൽ നിന്ന് പിടികൂടിയ ഏജന്റുമാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.