തൃശൂര്‍: അന്തിക്കാട് നിധില്‍ കൊലപാത കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന ബിനേഷിനെയാണ് താന്യം കുറ്റിക്കാട് അമ്പലപരിസരത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.  കൊലപാതകം നടത്തുന്നതിനാവശ്യമായ ആയുധങ്ങള്‍ എത്തിച്ചു നല്‍കുകയും ഗൂഡാലോചനയില്‍ പങ്കാളിയുമാണ് നിരവധി കേസുകളില്‍ പ്രതിയായ ബിനേഷ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.