ദില്ലി: ഓണ്‍ലൈനിലൂടെ വീട്ടമ്മയുടെ പക്കൽ നിന്ന് എഴുപത്തി ഒന്ന് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍. ദില്ലിയിൽ വച്ചാണ് നൈജീരിയന്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മാര്‍വലെസ് ഉചെ എന്ന ഇരുപത്തി മൂന്നുകാരനാണ് അറസ്റ്റിലായത്.

എഴുപത്തി ഒന്ന് ലക്ഷം രൂപ നല്‍കിയാല്‍ ഒരു കോടി മടക്കിത്തരാമെന്ന് വാഗ്ദാനം നല്‍കിയാണ് മധ്യപ്രദേശ് സ്വദേശിയായ വീട്ടമ്മയില്‍ നിന്നും ഇയാൾ തുക തട്ടിയെടുത്തത്.  പ്രതിയെ പൊലീസ് റിമാന്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം വിസയുടെ കാലാവധി കഴിഞ്ഞ യുവാവ് നിയമവിരുദ്ധമായാണ് രാജ്യത്ത് കഴിയുന്നതെന്നും പൊലീസ് പറഞ്ഞു.