നാഗ്പുർ : വിരുന്നിന് വിളിച്ചിട്ട് മുട്ടക്കറി ഇല്ലാത്തതിന് യുവാവ് സുഹൃത്തിനെ അടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ മങ്കാപുരിൽ താമസിക്കുന്ന ബനാറസി എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഗൗരവ് ഗെയ്ക്ക്വാദിനെ പോലീസ് അറസ്റ്റ് ചെയ്തു. 

 മങ്കാപുരിയിലെ ഒരു ഗ്യരേജിന് സമീപം ഇയാളുടെ മൃതദേഹം കണ്ടെത്തുകയായരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷ്ണത്തില്‍ സുഹൃത്തായ ഗൗരവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ​ചെയ്യുകയായിരുന്നു. 

വെള്ളിയാഴ്ചയാണ് കൊല​ ചെയ്യതതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ബനാറസി വെള്ളിയാഴ്ച രാത്രിയില്‍ ഗൗവരിനെ അത്താഴം കഴിക്കുന്നതിന് ക്ഷണിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും രത്രിയില്‍ ഏറെ നേരം മദ്യപിച്ച് ഇരുന്നു. 

ഭക്ഷണം കഴിക്കുന്നതിന്​ വേണ്ടി എടുത്തപ്പോഴാണ് മുട്ടക്കറി ഉണ്ടാക്കിയിട്ടില്ല എന്ന് ബനാറസി പറയുന്നത്. ഇതോടെ രണ്ട് പേരും തമ്മില്‍ വഴക്ക് ഉണ്ടാവുകയും വലിയ വടികൊണ്ട് ബനാറസിയെ അടിച്ച് കൊല്ലുുകയായിരുന്നു എന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ശേഷം മൃതദേഹം ഗ്യരേജിന് അടുത്ത് ഉപക്ഷേിച്ച ശേഷം ഇയാള്‍ കടന്ന് കളയുകയായിരുന്നുവെന്ന് ​പോലീസ് പറഞ്ഞു.